...

5 views

ഏകൻ
കിളികൾ ചിലയ്ക്കുന്ന
പൂമ്പാറ്റ പാറുന്ന ആ വിജനമാം കാട്ടിൽ
നാം രണ്ടാളും കൈകോർത്തു
നടന്നത് ഓർമയില്ലേ.
എൻ ജീവനായി നിയും
നിൻ ജീവനായി ഞാനും.
എന്നും എൻ ഹൃദയത്തിൽ
നീയൊരു പാറി കളിക്കും വർണ്ണശലബമായിരുനില്ലേ.
എന്റെ ഹൃദയത്തിന്റെ ഓരോ
മിടിപ്പും നിൻ ഉയിർ ആയിരുന്നില്ലേ.
കാലം കടന്നപ്പോൾ എന്റെ
സ്നേഹത്തെ നി കാണാതെ
മാറ്റർക്കോ വേണ്ടി പോയില്ലേ.
പുതിയ ഇഷ്ടങ്ങൾ തേടിയെത്തിയപ്പോൾ എന്നെ
നി ദൂരേക്ക് വലിച്ചെറിഞ്ഞു.
പക്ഷെ ആ വീദുരമാം വഴിയിൽ
ഇന്നും ഞാൻ ഏകനായി നിന്നു,
നെഞ്ചിൽ തീക്കനൽ പാകി
ഞാൻ ഏകനായി നിന്നു.


© അനീ