...

15 views

മടങ്ങിവരവില്ലാത്ത യാത്രയ്ക്ക്
കത്തിച്ചു വച്ച
തിരികളൊക്കെ
സാമ്പ്രാണി
സുഗന്ധത്തോടെ
ആളി കത്തുമ്പോൾ
എന്നിലുയരുന്ന
ചൂട് ശമിപ്പിക്കാൻ
നീ പകരുന്ന
ചുംബനത്തിലൊരിക്കലും
കണ്ണുനീരിൻ
രസങ്ങൾ പടരരുത്
ഇന്നലെ വരെ
നേടിയതെല്ലാം
ഞാനിവിടെ
ഉപേക്ഷിക്കുമ്പോൾ
നിന്നോടനുവാദം
വാങ്ങാതെ
ഞാനെടുക്കുന്നത്
നീ നൽകിയ
സ്നേഹ നിമിഷങ്ങൾ
മാത്രം ..…..!
© സഖിയുടെ എഴുത്തുകൾ