...

11 views

നീയെൻ പ്രണയം
നിന്നുള്ളിൽ ഞാനില്ലായെന്നു
നിനച്ചു ഞാൻ അകന്നുമാറി,
നിൻ മനസിൻ പ്രണയവും
നിന്നെയും ഞാൻ തകർത്തു,
നിന്റെ വേദനയും വിരഹവും
നിനക്കു മറക്കാൻ കഴിയുമോ?
നിന്നുള്ളം ഞാനാണെന്നറിഞ്ഞതും,
നിൻ വിളിക്കായ് കാതോർത്തിരുന്നു.
നിൻ ചാരത്തിരിക്കുവാനെങ്കിലും
നീ എന്നെ അനുവദിച്ചാലും.
നിൻ വേദനയും വിരഹവും നീക്കി
നിന്നെ ഞാൻ സ്നേഹിച്ചീടാം.
നീയെൻ ആദ്യപ്രണയമല്ലേ!!
നീയെൻ ജീവന്റെ പാതിയല്ലേ!!
നിൻ കയ്യിൽ എൻ സത്യവും!!
നിൻ കാതിലായ് എൻ വാക്കും!!
നമ്മുടെ മരണത്തിലല്ലാതെ
നമ്മെ പിരിക്കുവാനാർക്കുമാവില്ല.
നിനക്കു തരുന്നു വാഗ്ദാനമായി
നിൻ നെറ്റിയിൽ എൻ ആദ്യ ചുംബനം!!!

© RedTulips