...

6 views

ഒറ്റയാൻ
വിജനമാം ആ വഴിയിൽ
ഞാൻ നിന്നെ നോക്കി.
നിൻ പുഞ്ചിരി എൻ കൺകളിൽ
സൂര്യകിരണങ്ങൾ കൊണ്ടു
പൂക്കളം തീർത്തു .
എൻ നെഞ്ചകം പൂമ്പാറ്റയെ
പോലെ നിന്നിൽ പാറി പറന്നു.
നിൻ ഹൃദയത്തിൽ ഒരു വാതിൽ
എൻ പ്രണയതിനായി തുറന്നു.
സ്നേഹത്താൽ കാർമേഘങ്ങൾ
കൂട്ടിമുട്ടി പൂമഴയായി പെയ്തിറങ്ങി.
ആ മഴയുടെ കുളിരിൽ നമ്മുടെ
ഉടലാകെ നനഞ്ഞു വിറച്ചു.
നിന്റെ സ്പര്ശനത്തിന്റെ ചൂടിൽ
എൻ വിറയൽ അങ്ങു മാഞ്ഞു അകന്നു.
പക്ഷെ ഇന്നും എൻ ഹൃദയം
ശൂന്യതയിൽ മരവിച്ചുപോയി.
ആ വിജനമാം വഴിയിൽ നിന്റെ
നിഗുഡ്‌മായ ഇരുട്ടിൽ മടക്കത്തിൽ ഞാൻ നൊമ്പരം
കൊണ്ടു വിതുമ്പി നിൽപ്പു.
എന്റെ യാത്രയിൽ ഞാൻ
ഏകനായി ,എന്നും ഏകനായി.

© അനീ