...

42 views

മഞ്ഞ്
പകലായ് വെളുത്തൊരാ കുഞ്ഞുരാത്രി...
തേനൂറുന്നാകാറ്റിൽ തട്ടിതടഞ്ഞീ പൂക്കളിൽ വിടർന്നൊഴുകിയാ സുഗന്ധം....
ഇലകളായ ഇലകളെ തട്ടിയുണർത്തി...
ആ മഞ്ഞുകണങ്ങളെ പൊഴിച്ചുകൊണ്ടൊരു വെളിച്ചമായെന്റെ വീട്ടുവാതുക്കലെത്തി നോക്കി
ഏതോ സ്വപ്നത്തിൻ തേരിലേറി പരന്നൊരാ രാത്രിയുടെ പടവുകൾ മെല്ലെ മെല്ലെ ഇറങ്ങി തുറന്നൊരാ മിഴികളാ മലമുകളിലെ പച്ചപ്പുകൾ തേടിയൊരു പാച്ചിൽ...
ചിലുചിലെ ചിലചൊര തേൻകിളികുഞ്ഞിന്റെ കളനാഥമൊഴുകിയാ മലനിരകളിലങ്ങ് ദൂരെ ആകാശം പിളർന്നെപ്പോഴോ
ആ കുഞ്ഞുമേഘങ്ങളറിയാതെ ഭൂമിയിൽ ഇടിഞ്ഞുവീണു
ഏങ്ങി ഏങ്ങലടിച്ചുകരയുന്ന തിരമാലകണക്കെ കുളിച്ചുകുതിർന്നൊരു പക്ഷികണക്കെ ഞാൻ
കുനുകുനെ ശബ്‌ദമുണ്ടാക്കി ചിറകടിച്ചുപറന്നുയർന്നു....

© കണ്ണകി