...

16 views

പൂക്കാതെ പോയ വസന്തം
ഒരുവസന്തക്കാലോർമകളാണ്നീ
നിൻ ഓർമകളിൽ നീറി എൻ മനം
എൻ ചെന്താമര മിഴികൾ നിന്നെയൊർത്ത് നിറഞ്ഞൊഴുകുന്നു

ഇരുധ്രുവങ്ങളിൽനിന്ന് സഞ്ചരിച്ചു ഒരു വഴിയിൽ കൈകോർത്തവർ നാം
നീയില്ലാതെ ഞാനില്ലെന്ന് പറഞ്ഞിട്ട് എന്നെ തനിച്ചാക്കി പോയ്‌ മറഞ്ഞോ നീ
ഈ കനൽ വഴിയിൽ എന്നെ തനിച്ചാക്കി പോയ്‌ മറഞ്ഞോ?

ഏകയാണ് ഞാനിന്ന്
എല്ലാവരും തനിച്ചാക്കിയെന്നെ!
"വെറുക്കുന്നു ഞാൻ ഈ ഏകന്ധത "

ഒന്ന് ഉറങ്ങാൻ കൊതിക്കുന്നു ഞാൻ !
"എല്ലാമറന്നൊരു ഒരു നിദ്ര
ഒരിക്കലും ഉണരാത്ത നിദ്ര "!
കാത്തിരിക്കുന്നു ഞാൻ ആ നിദ്രക്കുവേണ്ടി

ഇനി വയ്യ നിൻ ഓർമകളിൽ ജീവിക്കാൻ
പൂക്കാതെ പോയ വസന്തം നീ !

ഇത്രേനാൾ ഞാൻ
കാത്തിരുന്നത് നിനക്കുവേണ്ടി ഇനിയെൻ കാത്തിരിപ്പ് എൻ കത്തിയെരിയുന്ന ചിതക്കുവേണ്ടി...!

© devzz