...

2 views

തപ്ത ദു:ഖം
തപ്തദുഃഖത്താല്‍ ഉരുകുന്നിതെന്‍ മനം
അത്രഹൃദയഭേദകമീ തിരോധാനം
ഹന്ത ഇതിന്‍ പേരോ പ്രണയംസോദരാ
എങ്ങുയിര്‍ക്കാണ്ടു നിന്നില്‍ കിരാതത്വം
പാവമാമൊരു പെണ്‍കിടാവിന്‍ ബലികൊണ്ടു പാരില്‍ നീനേടിയതെന്തു വീരത്വം
പിന്നെ നീയും ബലികൊടുത്തില്ലയോ പവിത്രമാംജന്മം
വെറും ഭീരുവായ് നിര്‍ദയം
ഹന്ത
എത്രവിലപിടിച്ചതീ ജന്മമോര്‍ക്കനീ
എത്രകാലത്തിന്‍ തപസ്യയാകാം ഇത്
ആരറിഞ്ഞു ഈ ജീവിതത്തിന്‍
രഹസ്യം
ഇനി ആരേകിടും വീണ്ടുമൊരു ജീവിതം
ഓര്‍ത്തു വോ നീ ഇവയൊക്കെയും പാവമാം ഒരു പെണ്‍കിടാവിന്‍ ദുരന്തചിത്രങ്ങളും
ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കുമൊക്കയായ്
നീ കണ്ടെത്തിയതീ പതനമാണെന്നോ
ലജ്ജിക്കുന്നു ഈ യുവചിന്തയെയോര്‍ത്തുഞാന്‍
നടുങ്ങുന്നു ഹൃദയം പാവമൊരുപെണ്‍കിടാവിന്‍ ഹത്യയോര്‍ത്തും

നന്ദകുമാര്‍ ചൂരക്കാട്