...

7 views

നന്ദി
നന്ദി വേണം
പെറ്റ വയറിനോടും
പോറ്റിയ കരങ്ങളോടും
നന്ദി വേണം
കൂടെനിന്നവനോടും
മാറ്റിനിർത്തിയവനോടും
നന്ദി വേണം
മതിൽകെട്ടി മറയാക്കിവനോടും
മതിൽപൊളിച്ചു സ്നേഹിച്ചവനോടും
നന്ദി വേണം
മനസ്സുനോക്കി സ്നേഹിച്ചവരോടും
കീശനോക്കി സ്നേഹിച്ചവരോടും
നന്ദിവേണം
ചോദിക്കാതെ നല്കിയവനോടും
ചോദിച്ചിട്ടും നെറ്റിചുളിച്ചവനോടും
നന്ദി വേണം
സ്നേഹിച്ചവരോടും
സ്നേഹം അഭിനയച്ചവരോടും
നന്ദി വേണം
നിനക്ക് നിന്നോട് തന്നെ !!!!

© Benold Gomez