...

1 views

nee...!!!
പലരും എന്നോട് ചോദിക്കാറുണ്ട്...
നിന്നെ ഇത്രത്തോളം ഞാൻ സ്നേഹിക്കാൻ കാരണം എന്താണെന്ന്...

അവർക്കാർക്കും അറിയില്ലല്ലോ...
അവരുടെ എല്ലാം സങ്കൽപ്പങ്ങൾക്കും അപ്പുറത്താണ് നമ്മുടെ പ്രണയമെന്ന്...

അവർക്ക് അറിയില്ലല്ലോ...
നിന്റെ കൈപിടിച്ച് ഞാൻ നടക്കുന്ന ഓരോ ചുവടും എത്ര മനോഹരമാണെന്ന്...

അവർക്കാർക്കും അറിയില്ലല്ലോ...
നിന്റെ വാക്കുകളെക്കാൾ മധുരമുള്ള ഒന്നും തന്നെ ഈ ലോകത്ത് ഇല്ലെന്ന് ...

അവർക്കാർക്കും അറിയില്ലല്ലോ...
നീയൊന്നു ചേർത്തു പിടിച്ചാൽ, തീരാവുന്ന പരിഭവങ്ങളെ എനിക്കുള്ളൂ എന്ന്...

അവര്ക്കാർക്കും അറിയില്ലല്ലോ...
കാത്തിരിക്കുന്നത് നിന്നെ ആണെങ്കിൽ, അതിനു നീയെന്ന കാരണം തന്നെ ധാരാളം ആണെന്ന്...
© All Rights Reserved