...

13 views

തൊട്ടാവാടി
ഒരു സ്പർശ ചുംബനത്തിൽ
നാണിച്ചു നിൽക്കും
നീയെത്ര മൃദുലമോ.
ഉഷസ്സിൽ വിടരും
സന്ധ്യയിൽ ചുരുങ്ങും
നിൻ മനസ്സ് എത്ര വിശാലമോ.
നീ എത്ര ലഘുവെങ്കിലും
നിൻ കായ് പൂക്കൾ
എത്ര മനോഹരം.
അങ്കണത്തിലെ പുഷ്പ്പമല്ലേലും,
ആരാമത്തിലെ സുഗന്ധമല്ലേലും ,
കുറ്റിക്കാടുകൾക്കിടയിലെ രാഞ്ജിയല്ലേ നീ.