...

18 views

ഏകാന്തത
നിന്നിലെ എന്നെ തിരഞ്ഞു തിരഞ്ഞു
എന്നിലെ എന്നെത്തന്നെ
മറന്നു തുടങ്ങി.
അറ്റമില്ലാത്ത ആഴങ്ങളിലേക്ക്
അകക്കണ്ണിന്റെ വെളിച്ചത്തിൽ
ഇരുട്ടിനെ തിരയുന്നതുപോലെ.
ഈ മൂടൽമഞ്ഞിൽ തനിച്ചിരിക്കവേ
നിന്നിലെ എന്നെയോ
എന്നിലെ എന്നെയോ
ഞാൻ ഓർക്കുന്നില്ല.
അകവും പുറവും കൊതിക്കുന്നത്
ഈ ഏകാന്തത മാത്രം..!
© nu nu