...

16 views

ദേഹി
ഒരൊറ്റനിമിഷം കൊണ്ട് ദൂരെ എറിയപ്പെട്ടവളാണ് ഞാൻ.
പല മുഖങ്ങള്‍ ചാരെ ഉണ്ടായിട്ടും ഒറ്റപ്പെട്ടവളാണ് ഞാന്‍.
തലയുയ൪ത്തി നില്‍ക്കാനാവാത്തവണ്ണം കാലുകൾക്ക് ബലം നഷ്ടപ്പെട്ടിരിക്കുന്നു.
കാലിനടിയിലെ മണ്ണിളകിത്തുടങ്ങിയിരിക്കുന്നു.
പ്രതീക്ഷകള്‍ നല്‍കി വെളിച്ചം പക൪ന്നവ൪ ഇന്ന് ഇരുട്ടിലേക്ക്
തള്ളിവിട്ടിരിക്കുന്നു.
നിറഞ്ഞ കണ്ണുകള്‍ ഒരു ശാപമായ് എന്നെ പിന്തുടരുന്നു.
മുറിഞ്ഞ മനസ്സുമായി ഇന്നിവിടെ ഞാനീ ദേഹം ഉപേക്ഷിക്കുന്നു.
അസ്സഹനീയമായ മരണ വേദന ഏറ്റുവാങ്ങും ഞാൻ,
ഗതിയില്ലാത്ത ഈ ആത്മാവിന് ജന്മം നല്‍കിയവരോടുള്ള കടപ്പാടില്‍,
വീണ്ടും പുന൪ജനിക്കാന്‍...
© കാദംബരി