...

3 views

ആ വഴികളൊക്കെയും
അലക്ഷ്യമായ് നിന്ന ഞാനും
വിവശനായ് വന്ന കാറ്റും
പലദിക്കിലേക്ക് നോക്കി മൗനം കാംക്ഷിച്ച് നിന്നു.
ഇനിയും എത്ര കാതങ്ങൾ നീങ്ങവേണം ...
ജരാ നരകൾ ബാധിച്ച മനസ്സിന്റെ വിങ്ങൽ കേട്ടെന്റെ കാതുകൾ മരവിച്ചു പോയി
കേൾക്കാൻ കഴിയാത്തൊരു പിൻവിളി എവിടെയോ തങ്ങി നിൽപ്പുണ്ടാവും
പൊടി പിടിച്ച പഴയ താളുകൾക്കുള്ളിലെ മയിൽപീലി കണ്ണുകൾ പോലും ഈറനണിഞ്ഞിരിക്കാം
ഓർമ്മകൾ ഓളം തള്ളുമ്പോൾ കണ്ണുകൾ കാത്തിരിക്കുകയായ്
കരിയിലകൾ അലിഞ്ഞു ചേർന്ന മണ്ണിന്റെ നനവിൽ കൂടി ഞാൻ തിരഞ്ഞിറങ്ങി...
തിരികെ വരുമോ എന്നറിയാത്ത ചില ഓർമ്മകൾക്കായ് കാത്തിരിക്കുന്നു ഞാനിന്നും
ഈ വാർദ്ധക്യത്തിലും ഒരുമിച്ചു നടക്കാൻ നിനച്ച ആ വഴികളൊക്കെയും






© JJC