...

3 views

കവിത : കുഞ്ഞിളം മനസ്സ്
അമ്മ ദൂരേക്ക് മാറുമ്പോൾ കണ്ണുകൾ തേടുന്നു വിവശയായ്
നിറയുന്നു കുഞ്ഞിളം കണ്ണുകൾ
ഭീതി നിറയുന്ന മനസ്സുമായ്.
മെല്ലെ മെല്ലെ വിതുമ്പുന്നു ചുണ്ടുകൾ
താങ്ങാൻ കഴിയാതെ കരയുന്നു
ശബ്ദമിട്ടുച്ചത്തിൽ അമ്മതൻ വരവിനായി
കാതോർത്തു കാതോർത്തു തേങ്ങുന്നു....