...

16 views

വേട്ടപ്പരുന്ത്
എന്തിനോ വേണ്ടി വാനിൽ വട്ടമിട്ടു
പറക്കുന്നതാ ഒരു പരുന്ത്
വിണ്ണിലേക്കുയരെ പറക്കുന്നയാപരുന്തിൻ
കണ്ണുകൾ താഴെ തിരയുന്നതെന്ത്‌
അമ്മതൻ ചിറകിനടിയിൽ ഒളിക്കാൻ
അറിവില്ലാതെ അലയുന്ന കുഞ്ഞോ
അല്ലയല്ല അവന്റെ ക്രൂരകണ്ണുകളിൽ
പശിയടക്കുവാനുള്ള ഉപാധിയല്ല
അതിലുപരി തളരുന്ന ഈ ചിറകുകൾക്കു
അൽപനേരം വിശ്രമിക്കാനായി ഒരിടം…..

പതിയുന്നില്ലല്ലോ എൻ കൺകളിൽ
പാരിലെ അത്തരമൊരു സ്ഥലം
കാണുവാൻ കഴിയുന്നില്ലല്ലോ...