...

2 views

ദൂരം
ദിശയറിയാതൊരീ ജീവിതപാതയിൽ
എന്നോ തുടങ്ങിയൊരു യാത്ര
തുടരുന്നു ഇന്നും ഇതിലെ
ഒരു യാത്രികനായി ഞാൻ

മറയുമൊരീ പാതയിൻ
ദൂരം ചൊല്ലാൻ
മറ്റാരുണ്ട് കാലമെ ഇന്നിവിടെ
ഈ മണ്ണിൻ ഋതുകളല്ലാതെ

ആ വഴികളിൽ കടന്നൊര യാത്രികരൊ
ഏകി എന്നിൽ പുഞ്ചിരിയും
അതിൽ ചിലരുണ്ട് ചിലരുണ്ട്
ഇന്നും ഉള്ളം തേങ്ങും കണ്ണീർ തുള്ളികളായി

ആ വിണ്ണിൻ കീഴെ ഇനിയുമീ
യാത്ര മണ്ണിൽ തുടരുന്നു ഞാൻ
കൂട്ടായ് മറഞ്ഞൊരാ
ദൂരത്തിൽ ഓർമ്മകൾ മാത്രം

ദിശയറിയാതൊരീ ജീവിതപാതയിൽ
എന്നോ തുടങ്ങിയൊരു യാത്ര
തുടരുന്നു ഇന്നും ഇതിലെ
ഒരു യാത്രികനായി ഞാൻ