...

25 views

പശ്ചാത്തപിക്കൂ ഒരിക്കലെങ്കിലും
പശ്ചാത്തപിക്കൂ മനുഷ്യരേ, ഇനിയെങ്കിലും ഒന്നു പശ്ചാത്തപിക്കൂ
നാം ചെയ്ത തെറ്റുകൾ , നാം ചെയ്ത പാപങ്ങൾ തേടി വരുന്നു നമ്മെ തന്നെ
ആത്മാവീലെ കറുപ്പ് അകലട്ടെ ഇനിയെങ്കിലും
തമ്മിൽ തല്ലി ചാവേറാകും വിഷജന്തുക്കൾ
ഭൂമിയെ കൊല്ലും മാനുഷകോലങൾ
അവൻ എത്തിക്കഴിഞ്ഞു
അവൻ എത്തിക്കഴിഞ്ഞു
മനുഷ്യരാശിയെ ചാരമിക്കാൻ പാപികളെ ശിക്ഷിക്കാൻ
കൊറോണയായി അവൻഎത്തി മരണചൂളയിലേക്ക് തള്ളി വിടാൻ
ജീവനെടുക്കും
കൊടുങ്കാറ്റായി

മൺതരിയേക്കാൾ ചെറുതെങ്കിലും മനുഷ്യവേരിനെ
പിഴുതെറിയുമവൻ
അവൻ കൊറോണ വെറുമൊരു വൈറസ് എൻകിലും തൊട്ടാൽ പടരുന്ന മഹാമാരി നിസ്സാരനല്ല അവൻ
പശ്ചാത്തപിക്കൂ മനുഷ്യരേ, ഇനിയെങ്കിലും ഒന്നു പശ്ചാത്തപിക്കൂ
പണം എന്ന രണ്ടക്ഷരത്തിനായ് നാം ചെയ്തത് എന്തൊക്കെ
എണ്ണിയെണ്ണി ഓർക്കുക വല്ലപ്പോഴും
ഇനിയെങ്കിലും ഒന്നുനിർത്തു
അവൻ്റെ തുറങ്കലിൽ നാം ഒറ്റയ്ക്കാണ്
ആ രാത്രിയിൽ നാം തനിച്ചാണ്
ആരുമില്ലാതെ ആരുമറിയാതെ
ഒന്നൊന്നായി അവൻ മായ്ച്ചു കളയുന്നു
ഭൂമിയുടെ കണ്ണീരിൽ ചവിട്ടി ആടുമ്പോൾ നാം ഓർത്തില്ല ഈ തിരിച്ചടി
ഭൂമിയുടെ ശിരസ്സിൽ ഭാരങ്ങൾ ഏറ്റുമ്പോൾ
തണൽ മരങ്ങൾ വെട്ടിനുറുക്കുമ്പോൾ
ജലതരംഗങ്ങളിൽ വിഷ്ണമുയർത്തുമ്പോൾ
പണത്തിനായ് കത്തിയെടുക്കുമ്പോൾ നാം ഓർത്തില്ല ഈ തിരിച്ചടി
ജനിയെങ്കിലും മനുഷ്യാ, ഒന്നു നിർത്തൂ ഒന്നു പശ്ചാത്തപിക്കൂ
സ്നേഹ വിത്തുകൾ വിതയ്ക്കൂ
കരുണതൻ നീർ പൊയ്ക നിറയ്ക്കൂ
ഒരുമയുടെ പൂക്കൾ വിടരട്ടെ, സൗഹൃദ ധ്വനികൾ മുഴങ്ങട്ടെ
ഇനിയെങ്കിലും മണ്ണ് ഉരുളയാകാതിരിക്കട്ടെ
ഇനിയെങ്കിലും കല്ലുകൾ
വേവാതിരിക്കട്ടെ
ഇനിയെയിലും യാത്രയാകട്ടെ കൊറോണ
മുക്തമാക്കട്ടെ കണ്ണികൾ




© Akhila Jayadevan