...

8 views

പുഴ
പുഴകളാണെത്രെ ഏറ്റവും ഭാഗ്യമുള്ളവർ

സങ്കടങ്ങൾ കണ്ണീരിൽ നാമലിയിക്കുന്ന പോലെ
തന്നിൽ കലരുന്ന കാലുഷ്യങ്ങളെ
ഒഴുക്കി ഒഴുക്കി ദൂരേക്കെങ്ങോ
ഒഴുക്കി കളഞ്ഞു
ശാന്തതയോടെ,

ചിലനേര രൗദ്രതയെ പെട്ടെന്നടക്കി
ചിലപ്പോഴൊക്കെ സംഹാരതാണ്ഡവത്തിൽ
സർവം ഒടുക്കി

വീണ്ടും ശാന്തയായ് എല്ലാം
മറന്ന് ഒഴുകിയൊഴുകി എങ്ങോട്ടോ എങ്ങോട്ടോ