...

7 views

പഴഞ്ചന്‍ ചിന്തകള്‍
ചില്ലുകള്‍പൊട്ടി പൊടി പട൪ന്നിരിക്കുന്നു.
ഒരു പുതിയ കണ്ണട വാങ്ങണം.
ഒരഞ്ചുവയസ്സുകാരിയില്‍
അവളുടെ കുറുമ്പ് മാത്രം കാണാൻ,
സ്ത്രീയില്‍ അമ്മയെ കാണാന്‍,
കുട്ടികളില്‍ പഴയ ബാല്യം കാണാൻ,
മനുഷ്യനില്‍ സാഹോദര്യം കാണാൻ,
സത്യമായ പ്രണയം കാണാൻ
ചുരുക്കം,
മനുഷ്യനില്‍ മനുഷ്യത്വം കാണാൻ...
© കാദംബരി