...

3 views

മാനവസേവ

(ആതുരശുശ്രൂഷകരായ് മാനവസേവ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡോക്ടേഴ്സ് ഡേ ദിനത്തില്‍ സമര്‍പ്പിക്കുന്ന കവിത )

ആതുരശുശ്രൂഷകരായി വര്‍ത്തിക്കും പ്രിയമെഴും
ഭിഷഗ്വരരേ
ആമയം അകറ്റും നിന്‍ ജീവിതവൃത്തിക്കായിരം അഭിവാദ്യങ്ങള്‍
രോഗാതുരം പേര്‍ത്തു ദുഃഖത്തിലാഴുന്ന ദീനാര്‍ത്തമാനവരെ
നിങ്ങള്‍ തന്‍ നൈപുണ്യകര്‍മ്മത്തിനാലല്ലോ
ശുശ്രൂഷചെയ്തിടുന്നു
കോവിഡാം മഹാമാരി ചുറ്റിനും മര്‍ത്ത്യനെ
കൊട്ടിയടച്ചിടുമ്പോള്‍ മുന്നണിപോരാളികളായ് നിങ്ങള്‍ നടത്തുന്ന കര്‍മ്മങ്ങളെത്രധന്യം
നിസ്വാര്‍ത്ഥസേവകരായ് നിങ്ങള്‍ നടത്തുന്ന കര്‍മ്മങ്ങളോര്‍ക്കുകിലോ
ദൈവത്തിന്‍ പ്രതിപുരുഷരായ് ജീവിതം നിലനിര്‍ത്തുവോരല്ലോ നിങ്ങള്‍
കോവിഡിന്‍ കിരാത നൃത്തത്തില്‍ ലോകം
ഭയചകിതരായിടുമ്പോള്‍
സ്വ ജീവിതം ഹോമിച്ചുകൊണ്ടല്ലോ നിങ്ങള്‍ കര്‍മ്മങ്ങള്‍ ചെയ്തിടുന്നു
കാപാലികരാം മാനവര്‍ചെയ്യുന്ന ഓരോരോ ഹീനതയോര്‍ക്കുകിലോ
നിങ്ങള്‍ തന്‍ ചെയ്തികളെത്രയോ പുണ്യം ഈശ്വരസാക്ഷാത്ക്കാരം
നിങ്ങള്‍ തന്‍ നേര്‍ക്കു കൈയ്യോങ്ങിടുന്ന ഓരോ
കാപാലികവൃന്ദത്തെയും എതിര്‍ത്തുതോല്പിക്കുവാനാകയ്കില്‍
ഇവിടമൊരു നരകമായ് മാറും നാളെ

*നന്ദകുമാര്‍ ചൂരക്കാട്*
© Nandakumar choorakaad