...

10 views

പെയ്യാൻ കാത്ത്
ഇടിമിന്നല് പൂക്കുന്നൊരു രാവിൽ
പെയ്തൊഴിയാൻ വെമ്പുന്നാരു
കടലുണ്ട് നെഞ്ചിൽ ...
അറിയാതെ നാമ്പിട്ടൊരു പ്രണയത്തിൻ
നോവിൽ എരിയുന്നൊരു
കടലുണ്ടെൻ നെഞ്ചിൽ ...
കേൾക്കാത്ത വാക്കുകളിൽ
കാണാത്ത കാഴ്ച്ചകളിൽ
അറിയാത്തൊരു സ്നേഹത്തിൽ
തേടുന്നൊരു പ്രണയം...
ഇനിയെത്ര നാൾ വേണ-
മാരാവ് പൂക്കാൻ...
ഇനിയെത്ര നാൾ വേണ-
മൊന്നാർത്തു കരയാൻ....
© All Rights Reserved