...

2 views

പ്രകൃതി
അമ്മതൻ ഗർഭപാത്രത്തിൽ ജനിച്ചൊരാ ജന്മം
പിറന്നു വീണത് പ്രകൃതിതൻ മടി തട്ടിൽ
അമ്മയോടുള്ളത് പൊക്കിൾകൊടി ബന്ധമെങ്കിൽ
നിന്നോടുള്ളത് ആത്മബന്ധം
മനസ്സിൻ മുറിവുകൾ മായ്ക്കും നിൻ കരസ്പർശം
ഹൃദയത്തെ തൊട്ടു തലോടും നിൻ കാന്തി
ഓരോ ജീവനും ഏകി നീ ഭംഗി
എന്നാൽ നിൻ സൗന്ദര്യം അവർണ്ണനീയം
പച്ച പട്ടണിഞ്ഞ് അതീവ സുന്ദരിയായി നിൽപ്പു
നിനക്കും പറയുവാനുണ്ടാകും ഒരായിരം കഥകൾ
പിറന്നു വീണത് നിൻ മടിത്തട്ടിൽ എങ്കിൽ
മറഞ്ഞു പോകുന്നതും ഊഴിതൻ ആഴങ്ങളിലേക്ക്

© SL