...

12 views

വാത്സല്യം
എൻ ജീവിത നാളത്തിൻ കണികകളെല്ലാം മാതാപിതാക്കൾ തൻ വാത്സല്യ ദീപം
ദീപനാളങ്ങൾ കത്തിജ്വലിക്കുമ്പോൾ
സാന്ത്വനം നൽകുന്ന പുണ്യ പിതാവ്
ഈറനണിയുന്ന കണ്ണീരൊപ്പാൻ
വാത്സല്യനിധിയാണെന്നമ്മ
കുഞ്ഞുനാൾ മുതലേ പോറ്റി വളർത്തിയ കൺകണ്ട ദൈവമാണെന്നമ്മ
താരാട്ടുപാട്ടിൻ ഈണവുമായി
നിറപുഞ്ചിരിയോടെ ന്നച്ഛൻ
ജീവിതമെന്ന ഒരു താമരപ്പൂവിലെ ഇതളുകളായിരിക്കട്ടെ നമ്മൾ
ഇനിയും വരുന്നൊരു നാളേയ്ക്കു വേണ്ടി കൊഴിയാതെ എന്നെന്നും ഉണ്ടാകണേ
love of mother#affection#love forever

© Akhila Jayadevan