...

6 views

ശ്‌മശാനം
ഒരു നാൾ ഞാൻ ശ്‌മശാനത്തിലേക്കു നീങ്ങി...
എഴുതപെടാതെ പോയ എത്രെയോ കവിതകൾ...
രചിക്കപെടാതെപോയ എത്രെയോ കഥകൾ...
പറയാതെപോയ എത്രെയോ പ്രണയങ്ങൾ...
ചേർത്തുപിടിക്കാൻ കഴിയാതെ പോയ എത്രെയോ ആലിംഗനങ്ങൾ...
നടപ്പാക്കാതെ പോയ എത്രെയോ പദ്ധതികൾ...
പണിതീർക്കാതെ പോയ എത്രെയോ ഭവനങ്ങൾ...
സഫലമാകാതെ പോയ എത്രെയോ സ്വപ്‌നങ്ങൾ...
മൂകമായ ഭാഷയിൽ അന്ത്യയാത്ര പറഞ്ഞവർ....
ചിതലടിച്ചുപോയ എത്രെയോ ഓർമകൾ....
കരമറ്റുപോയ എത്രെയോ ബന്ധങ്ങൾ...
കരയ്‌ക്കടുക്കാതെപോയ എത്രെയോ യാത്രകൾ....
മണ്ണിട്ടുമൂടിയ എത്രെയോ പ്രതീക്ഷകൾ...
ആ മണ്ണിൽ മഴയേറ്റു മുളച്ചുവരുന്ന തൃണങ്ങൾ.....
ഒരു നാൾ ഞാനും ഈ മണ്ണിനോട് ചേരും...
ഒരിറ്റുകണ്ണീർ പൊഴിക്കാതെ മാലോകർ അകന്നുനീങ്ങും....
ഒരു ഇളം കാറ്റായി ഞാൻ അന്ന് ഈ ബ്രഹ്മാണ്ഡത്തിൽ അലിഞ്ഞുതീരും !!!



© Benold Gomez