നീയെന്നൊരേട്
എന്റെ കനവു നെയ്ത കൊട്ടാരത്തിൽ
കനക ചിലമ്പ് കിലുക്കിയാ കാറ്റ് വന്നു
കണ്ണുകൾ അറിയാതെ തിരഞ്ഞുകൊണ്ട്
അവനെ കണ്ണെത്താ ദൂരത്ത് നോക്കിനിന്നു...
എന്നും പടരുന്ന പ്രണയവള്ളി എന്റെ നെഞ്ചിലെ കൂട്ടിൽ പിണഞ്ഞു നിന്നു
ഓർത്തുപോയ് ഞാനാ പൂമരച്ചോട്ടിൽ നമ്മൾ പൂത്തുലഞ്ഞ നിമിഷങ്ങളത്രയും
കാറ്റേ നീ കണ്ടുവോ കതിരെ നീ ചൊല്ലുമോ
എന്നിൽ പ്രണയം നിറച്ചവൻ എങ്ങോ പോയി അതിൽ പരിഭവം നിറഞ്ഞു ഞാൻ നൊന്തിടുന്നു.
പൊന്നു തൊട്ടെടുത്തെൻ നാവിൽ രുചിച്ചിട്ട് പൊന്നമ്പിളിയോടൊത്ത് പാറിപ്പറന്നവൻ
കണ്ണിൽ കാണുന്ന കാഴ്ച്ചയിൽ ഏറെ പ്രതീക്ഷയിൽ എന്നേയും കൂടൊന്ന് കൊണ്ടുപോകൂ
ശരശിവ