...

15 views

വിയോഗം
ഒരുവാക്ക് പറയാതെ നീയെന്തിന് വിടവാങ്ങി
എന്നിൽ നിന്ന് എന്തിന് യാത്രയായി മോഹങ്ങൾ മാത്രം ബാക്കിയാക്കി നീ എന്തിന് എന്നിൽ നിന്നും അകന്നുപോയി .

നിൻറെ സ്നേഹം വെറുമൊരു മിഥ്യയായി മാറിയോ
അതോ നീ തന്നെ സ്വയം ഒരു മിഥ്യയോ
നിൻറെ വാക്കുകളിലെ സത്യം നീ മറന്നുപോയോ
അതോ എന്നെത്തന്നെ നീ മറന്നു പോയോ .

ഒരുവട്ടം കൂടി നീ എന്നെ ഓർക്കുമോ
വീണ്ടും എന്നിലെ പ്രണയം നീ അറിയുമോ
നിൻറെ സ്നേഹം ഒരു നോവായി മാറി
ഞാനും ഒരു ഏകാന്തതിരിനാളമായി മാറി.

എന്നിലെ പ്രകാശം നീയായിരുന്നു നീ നൽകിയ സ്നേഹം ആയിരുന്നു ഇന്ന് എന്നിലെ അന്ധകാരവും നീയാണ്
നിലാവുള്ള രാത്രിയാമങ്ങളിൽ ഞാൻ നിൻ മുഖം തിരയുകയാണ് .

പ്രണയാർദ്രമായി മാറിയ എൻറെ മനസ്സ്
തീജ്വാലകൾ പോലെ കത്തി അമരുകയാണ്
എന്നിട്ടുമെന്തേ കണ്ടില്ലെന്ന് നടിച്ചു നീ
കടൽ തിരമാലകളെ പോലെ എന്നെ സ്പർശിച്ച് ആകന്നത് എന്തിന് നീ .

കടന്നുപോകുന്ന കാലം നിന്നെ തിരികെ തരുമോ
അതോ നീ എന്നെ തേടി വരുമോ അതിന് ഈ പ്രപഞ്ചം സാക്ഷി ആകുമോ
അതോ നീ വെറുമൊരു ഓർമയായി മറയുമോ .

ഒരു ചെറുപുഷ്പം പോലെ
എന്നെ തലോടിയ നിൻ പ്രണയം ഒരു ഓർമ്മച്ചെപ്പിൽ ഞാൻ ഒളിച്ചു വച്ചു
ഇനി എൻറെ പ്രണയം വീണ്ടും പൂവിടുമോ
അതോ ഒരിക്കലും വിടരാത്ത പൂവായി
ഞാൻ മണ്ണിന് സ്വന്തമായി തീരുമോ...

© geeshma_s_p