...

17 views

പ്രണയം..
പ്രണയിച്ചവർ തീർത്തും
അപരിചിതർ ആയിരിക്കുന്നു...
പങ്കുവെച്ച വേദനകളിൽ
ആഴം കൂടിയിരിക്കുന്നു..
നിന്റെ കണ്ണുകളിൽ
നോക്കാൻ ഭയമാണെനിക്ക്...
ആ കണ്ണുകളിൽ ഇന്നുള്ള
ഭാവമെന്തെന്ന് പോലും
ഞാൻ അറിയുന്നില്ല...
കണ്ണുകളിലെ തിളക്കം
നഷ്ട്ടപെട്ടിരിക്കാം...
എനിക്കത്ഭുതമില്ല...
എന്റെ കണ്ണുകൾ ചത്തിട്ട്
നാളുകൾ ഏറെയായി...
കണ്ണുകളിൽ വിഷാദം
നിറയുമ്പോഴും ചുണ്ടിൽ
ചിരി നിറച്ചു വെക്കുന്നുണ്ട് ഞാൻ
എനിക്ക് വേണ്ടിയല്ല...
ആർക്കൊക്കെയോ വേണ്ടി..!

നീ ഹാരം..