...

38 views

ആടിയുലയുന്ന ജീവിതം
ജീവിതമെന്ന ഊഞ്ഞാലിൽ
എന്നെ ആട്ടാൻ എന്നും
എൻ അമ്മ ഉണ്ടായിരുന്നു
അമ്മയുടെ പിൻതാങ്ങലിലും
അച്ഛൻ്റെ കരുത്തിലും
ഞാൻ കുതിച്ചുയർന്നു
-വാനോളം.
ഉയരങ്ങളിലെ മനോഹാരിത
എന്നെ ഏറെ ഭ്രമിപ്പിച്ചു
അവ എന്നിൽ വിചിത്രമായ
ഒരു അനുഭൂതി പടർത്തി
വിസ്മയങ്ങളിൽ കുരുങ്ങിയ
എൻ മനസ്സിൽ അഹന്ത നിറഞ്ഞു
ആ അഹന്തയാൽ അന്ധയായ
എൻ വീഴ്ച പെട്ടെന്നായിരുന്നു
ആ വീഴ്ചയിൽ ഞാൻ അറിഞ്ഞു
എന്നെ താങ്ങിനിർത്തിയ
കരങ്ങൾ തൻ നഷ്ടം

© Minnu Aravind