...

5 views

വേദന
മനസ്സിന്റെ നോവുകൾ
കണ്ണിൽ ഒഴുകവേ
തുടയ്ക്കാൻ ആരുമില്ലാ
തുടിക്കുന്ന ഹൃദയത്തെ
അരികിൽ തുണയ്തേടുന്ന
ഒരാളായി ഞാനും കണ്ണെതും
ദൂരം ഇല്ലെന്ന് സത്യം

വരണ്ട ഭൂമിയായി ജീവിതം
പിളർന്നു പോകവേ തിരികെ
പിടിക്കുന്ന യാത്രയിൽ ഉടനീളം
തുടരുന്നു ഞാൻ പിളർന്നതെല്ലാം
കൂടെ ചേർക്കുവാൻ

ജീവിതത്തിൻ ഒരുവഷം ഇതെന്നാൽ മറുവശം
കാണാൻ ആഗ്രഹം മനസ്സിൽ
അതിന്റെ തിരച്ചിലാവും
ഈ വഴികൾ
എന്നോർത്ത് ജീവിതം

ജീവിതത്തിൽ പലവഴികൾ
സഞ്ചരിചെനിക്കു ഇതിലൂടെ
ചലിക്കുമ്പോൾ ഒരു പ്രയാസം പോലെ കൂടെ ആരുമില്ലാത്തതിന്റെ തോന്നലാവാം

ലോകം പഠിപ്പിക്കും
നമ്മളെ ഒരുനാൾ
കൂടെ ആരുമില്ലെന്നു തോന്നുമ്നേരം
ജീവിച്ചുകാണിക്കണം ഓരോനാള്ളും
തനിച്ചെന്നു ചിന്ദിക്കാതെ മറിച്ചു
ജീവിച്ചു കാണിക്കുംനേരം

വീണാലും തളരാതെ എഴുനേക്കണം
എല്ലാരും ഉണ്ടെന്നാലും ഒറ്റക്കെന്ന
ചിന്തയിൽ ജീവിക്കണം
ചില പാഠങ്ങൾ പഠിക്കുന്നതിനെക്കാളും
ജീവിച്ചറിയണം

© Nissar M Creation