...

10 views

നിനക്കായ്
കാലം എനിക്കായ് കരുതിവച്ച
സമ്മാനം പോലെ ഇരുൾമൂടിയ എൻ
ഏകാന്തമാം സഞ്ചാര വീഥിയിൽ
നിനക്കാതെ വന്നുചേർന്നൊരു
പഥികൻ നിൻ പാഥേയമെനിക്കൊപ്പം
കൂട്ടായ് തുണയായ് മിന്നാമിനുങ്ങിൻ
നുറിങ്ങു വെളിച്ചമായ് വഴികാട്ടിയായ്
തളരുമ്പോൾ താങ്ങായ് തുണയായ്

പിന്നിട്ട പാതകൾ പാഴെന്നുണർന്നൂ
വ്യർത്ഥമാം വിധിയുടെ വിളക്കുമരമായ്
വെളിച്ചം പകരാത്ത വിളക്കുമരം ഞാൻ വെളിച്ചം പകരാത്ത വിളക്കുമരം
സ്പടികം പോൽ തെളിഞ്ഞതെങ്കിലും
മിഥ്യായാം ലോകം ഭ്രമം കൊണ്ട ചിത്തം
കണ്ണുനീർ മരീചിയിൽ വിഹരിക്കുന്ന
ആശ്രയമില്ലാ ഭിക്ഷാന്തേഹി ഞാൻ
നിൻെറ സ്നേഹം യാചിക്കും ഭിക്ഷാടക

പുഞ്ചിരിയാണു പ്രകാശമെന്നോതി നീ
നിൻ പുഞ്ചിരിയിൽ ഉയിർകൊണ്ടു
പറക്കാൻ കൊതിച്ചു ഞാൻ ,അഗ്നിയായ്
ആവേശമായ് മാറാൻ കൊതിച്ചു
മുൾപാതകൾ പൂമെത്തയാക്കി
കൂരിരുളിൽ പ്രകാശമായ് കൊടുംകറ്റിലുലയാതെ പേമാരിയിൽ തകരാതെ ഉയരും...