...

12 views

സ്വപ്നമയൂരം
നിദ്ര തൻ വിപഞ്ചിയിൽ നീരാടും നിമിഷം
ഓർമ്മ തൻ ഛായയിൽ ശോഭിതമാകും നേരം കനവുകൾ തേടി ഞാനിതാ നിനവുകളെ സ്വന്തമാക്കാൻ നിശാപുഷ്പങ്ങൾതൻ ഗന്ധം കാറ്റിൻ്റെ സ്പർശത്താൽ കോൾമയിർ കൊള്ളുന്നു.ഹൃദയ കോണിലെ വിടെയോ ബാക്കിയായ മോഹവല്ലികൾ മനസ്സിൻ ജാലകത്തിലൂടെ എത്തി നോക്കുന്നിതാ...
സ്വപ്ന നൗകയിൽ നീന്തിവരുകയാണാ ആശാ ഹംസങ്ങൾ
മങ്ങിയ ചിത്രങ്ങൾ ആയി മാറിയിരിക്കുന്നു
ആരുടെയെന്നറിയാതെ
ഒളിച്ചിരിക്കുന്നിതാ ആരും കാണാതെ
അവളുടെ നയനങ്ങൾ എന്നോട് എന്തോ പറയാൻ കൊതിക്കുന്ന പോലെ
അവളുടെ പുഞ്ചിരി എന്നെ
മയക്കുന്ന പോലെ
എൻ്റെ ഹൃദയതാളം അവളുടെ കാലടികളെ വെല്ലുന്ന പോലെ
കണ്ണുകൾ തുറന്നപ്പോഴേക്കും മാഞ്ഞു പോയി ആ സ്വപ്ന ചാരുത
ബാക്കിയായ പ്രതീക്ഷകൾ മാത്രം
ഒന്നു മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിൽ

© Akhila Jayadevan