...

2 views

ആരു നീ...!
ചിതലുകാർന്ന നിന്മുഖം
പുഴു തുരന്ന നെഞ്ചകം
അതിരുതെറ്റി കുഴിയിലാണ്ട മിഴിയാരണ്ടു വേറെയും
കരളു ചീഞ്ഞു വീർത്തിടും
കുടല് ചുങ്ങി വേറിടും
ആണൊരുത്തൻ പെണ്ണൊരുത്തി ചിഹ്നവും മറഞ്ഞിടും
കുലം പറഞ്ഞ നാവതും -
നിറം ഞെളിഞ്ഞ തൊലിയതും
പതഞ്ഞുചേരും മണ്ണിലായ് പുഴുക്കളിൽ രമിച്ചിടും
മുഷ്ടിയാലഹങ്കാരം മാംസമാലലങ്കാരം
ഒടുക്കം അസ്ഥിപഞ്ചരം നിൻ കൈകളും വികൃതമാം
അതിർവരമ്പ് തീണ്ടിടാത്ത കാലതും തളർന്നിടും
മെതിച്ചു പോയ കാലടികൾ കുമ്പസാരക്കൂട് തേടിടും
ബാക്കിയാകിലെന്ത് കാലം നിന്നസ്ഥിയും വിഴുങ്ങിടും
സൽക്കാരമൊരുക്കിയ കുഴിമാടവും ചോദിക്കും
ആരു നീ..........


© salah iub