...

5 views

എഴുതാത്ത വരികൾ
എഴുതുവാൻ, എൻ ഹൃദയം എഴുതുവാൻ
കൊതിച്ചൊരാ വരികളെ ഇന്നെവിടെ നീ
മാഞ്ഞുപോയൊരാ പകലുകൾ
ആ വിരഹവേനൽ ചൂടിലായി തേടി ഞാൻ

അരികിലായി, ഞാനറിയാതെയെൻ അരികിലായി
കാണാത്തൊരെൻ നിഴലുപോലെ മറഞ്ഞുവോ
ഇനിയും വിരിയാത്തൊരീ കവിതയിൻ
സ്വരമായലിയുവാൻ കാതോർത്തിരിക്കയോ

മഴയായി പെയ്യുമീ വർഷകാല മേഘമേ
എവിടെയെല്ലാം തേടി നീ
ദൂരെ ദൂരെ ഒഴുകിയലയുമാ
കാറ്റിനും അറിയാത്ത കഥകൾ
ചൊല്ലുമെൻ വരികളെ

ഇനിയും നീയെൻ അരികിലേക്ക്
ഒഴുകുമാ കാലം അകലെയോ
എഴുതുവാൻ കൊതിച്ചൊരാ വരികളെ എവിടെ നീ എവിടെ നീ
തേടിയലയുന്നുവോ നിന്നെ ഞാൻ