...

9 views

മരണം...
ദേഷ്യവും സങ്കടവും
ഉൾഭയവും ഒന്നിച്ചു വരുന്ന
ഈ നിമിഷങ്ങളെ എനിക്ക്
ഭയമാണ്....
ഈ ഇരുട്ട് തന്നെയായിരുന്നു
എന്റെ ജീവിതം...
അതേ ഇരുട്ട് തന്നെയാണിന്നും
എന്നെ വീർപ്പുമുട്ടിക്കുന്നതും..
എങ്കിലും നീ യെന്ന അക്ഷരത്തോട്
എനിക്കിന്നും അടങ്ങാത്ത
പ്രണയം തന്നെയാണ്..
കൂരിരുട്ടിൽ ഒരു തരി വെട്ടം
തന്നത് നീ മാത്രമാണ്...
എന്റെ ശരീരമാകെ വിറകൊള്ളുന്നു
മനസും ശരീരവും
കൈപിടിയിലൊതുങ്ങുന്നില്ല...
കണ്ണുനീർ തുള്ളികൾ മുഖത്തു
നനവ് പടർത്തി..
എനിക്ക് ശ്വാസം മുട്ടുന്നു..
അസ്വസ്ഥകൾ എന്നെ
വീർപ്പ് മുട്ടിക്കുന്നു...
മരണവെപ്രാളംപോലെ
എന്തെക്യോ ചെയ്യുന്നു..
ചുറ്റുമുള്ളവർ എന്നെ
പരിഹസിക്കുന്നു... ഒന്നിനും
പറ്റുന്നില്ല... ഒന്നിനും...
ആരും കേൾക്കാതെ
അലമുറയിട്ട് കരഞ്ഞു..
എന്നിട്ടും സ്വസ്ഥം തോന്നിയില്ല...
എത്ര ഓടിയോളിച്ചിട്ടും
ഇന്നലെകൾ വേട്ടയാടികൊണ്ടിരുന്നു
ഓർമകൾ മുറിവിനെ
പച്ചയാക്കി കൊണ്ടിരുന്നു..
നിശ്‌ചലമായ ശരീരം..
അതിനെ കൊത്തി വലിച്
കീറിമുറിക്കാനും..
പരിഹാസങ്ങളും അപവാദങ്ങളും
അലമുറകളും മാത്രം ബാക്കി...!

നീ ഹാരം...