...

10 views

ആതിര രാവിൽ
ആതിര രാവിതിൽ
മിഴികൂമ്പി നിൽക്കുന്ന,
പാതിരാപ്പൂവിന്റെ-
യിതളുകളിൽ
നീഹാരമുത്തുകൾ
മാല്യങ്ങൾ തീർക്കുന്നു;
നിലാവിൽ ചിരിക്കുന്നു
കുമുദിനികൾ...

ആയിരമിതളുകൾ
വിരിയുന്നിതാകാശ-
മേലാപ്പിൽ താരകൾ
മിഴി ചിമ്മുന്നു...
ആമ്പലിൻ ചിരി...