...

7 views

വേനല്‍ മഴ


"എരിയുന്ന വേനല്‍ കനല്‍ പോലെ താപം
കുളിര് കാറ്റിനായി പിടയുന്ന ഉള്ളം
മഴ വന്നതില്ല തണല്‍ ഏതുമില്ല
മിഴി നീര് പോലും കനല്‍ പോലെ താപം

മരുഭൂമി മേലെ മിഴി നീര് വീണു
അത് കണ്ട സൂര്യൻ ചിരി തൂകി നിന്നു
മനസ്സിന്റെ ദാഹം മരുപ്പച്ച തേടി
ഒരു ചെടി പോലും ഞാൻ കണ്ടതില്ല

അവളെന്നെ ഓര്‍മ അകതാരില്‍ എങ്ങോ
ചെറു മന്ദഹാസം കുളിര്‍ പോലെ തൂകി
എരിവേനല്‍ മാറി മഴ പെയ്തിറങ്ങി
ഇത് കണ്ട് ഭൂമി മഴ നൃത്തമാടി "
© All Rights Reserved