ബാല്യം
എൻ കൈത്തുമ്പിൽ പൊതിഞ്ഞുപിടിച്ചും മഴ നനയാതിരിക്കാൻ മാറത്തണച്ചുപിടിച്ചും
സുന്ദരസ്വപ്നങ്ങൾ മേഞ്ഞകാലം.
ഉയരങ്ങൾതാണ്ടി പറന്നകലുവാൻ
ചിറക് മുളച്ച നേരുള്ള ഒരുപിടി ഓർമ്മകൾ
ഇന്നെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു
ഇന്നും അനർഘമാം ആ ഓർമ്മകൾ പേറുന്നു
എന്നും അവശേഷിക്കുമാദിനങ്ങൾ
ഇനിയും തിരികെപോകണമാവഴിവക്കിലൂടെ
ഓർമ്മകളും പേറി പേറി കാലങ്ങൾ കൊഴിഞ്ഞുപോകുമെങ്കിലും
ഓർമ്മകളുടെ ആ താളുകൾക്ക്
ഇന്നുമാപുതുമണം