...

2 views

ആ ശ്വാസം
ആ`ശ്വാസം'

(കൃത്രിമ ശ്വാസം നല്കി കോവിഡ്ബാധിച്ച കുഞ്ഞിനെ രക്ഷിച്ച നഴ്സ് ശ്രീജക്ക്)

നിന്‍െറ നിശ്വാസത്തിലുണ്ടായിരുന്നല്ലോ ഒരു പുതുജീവിത തളിര്‍പ്പ്
നിന്‍െറ വിശ്വാസത്തില്‍നിന്നും ഉയര്‍ന്നല്ലോ ഒരു പുതു ആശ്വാസ തുടിപ്പ്
കോവിഡിന്‍ അകലങ്ങളൊക്കെയും മറന്നല്ലീ പകര്‍ന്നേകി കുരുന്നിനൊരു പുതു ജീവിതം
മരണത്തിന്‍ പടിവാതിലില്‍ നിന്നല്ലയോ ജീവോച്ഛ്വസം പകര്‍ന്നേകി നീ
ചുണ്ടോടു ചുണ്ടു ചേര്‍ത്തു പകര്‍ന്നോരുച്ഛ്വാസത്തില്‍ മുള പൊട്ടി ഭൂമിയില്‍ ജീവിതം
ഓര്‍ത്തതില്ല തെല്ലുംനീ കോവിഡാം ശത്രുവെ അപ്പോള്‍
നിന്നുടെ ജീവന്‍െറ ആപല്‍ഘട്ടത്തെയും
മറന്നു നീ സര്‍വ്വതും കുരുന്നിന്‍െറ രക്ഷക്കായ്
ഒരു ജീവന്‍െറ തുടിപ്പ് നിലക്കുന്നവേളയില്‍
ഏകി നീ കൃത്രിമ ശ്വാസമവള്‍ക്കായ്
`ഗോള്‍ഡണ്‍ അവര്‍ 'എന്നതിന്‍ വിലയെന്തെന്നറിഞ്ഞു
സ്നേഹത്തിന്‍ മുന്നില്‍ കോവിഡും തോറ്റല്ലോ
പുനര്‍ജനിച്ചല്ലോ ഒരു പുതു ജീ
വന്‍ ഭൂമിയില്‍
ചുണ്ടോടു ചുണ്ടു ചേര്‍ത്തു പകര്‍ന്നോരുച്ഛ്വാസത്തില്‍ പകര്‍ന്നത് പുതിയൊരു ജീവപകര്‍ച്ചയല്ലയോ
മാലാഖയാണു നീ ശ്രീജ ഒരു ദേവദൂതിക പോല്‍
ദൈവത്തിന്‍ കയ്യൊപ്പ് സ്വന്തമാക്കിയോള്‍
കുരുന്നുകള്‍ തന്‍ നേര്‍ക്ക് താഡനങ്ങളേറുമ്പോള്‍
ആ` ശ്വാസ' കര്‍മ്മത്തിനെന്തു പേര്‍ ചൊല്ലിടാന്‍?

നന്ദകുമാര്‍ ചൂരക്കാട്
© Nandakumar choorakaad