...

15 views

ഹൃദയ താളം
ഒരു പുതപ്പിൻ കീഴിൽ
രണ്ടു ദ്രുവങ്ങളിലെ,
ഹൃദയമിടിപ്പുകളാണ് നമ്മൾ
ശീതളതയിൽ ആ മിടിപ്പുകൾക്ക്,
വേഗം കൂടാറുണ്ട്, എന്നാൽ
അകലം കുറയാറില്ല.
ദിനംതോറും അവയുടെ താളം
മന്ദീഭവിക്കുകയാണ്.
രാത്രിയോട് കാമിക്കുന്ന
ചന്ദ്രനെ നോക്കി ,
പാതി മയങ്ങിപ്പോയ എൻ്റെ
ഹൃദയത്തിന്
അറിയാൻ കഴിഞ്ഞില്ല
മറ്റേ ഹൃദയത്തിൻ്റെ
മിടിപ്പ് നിലച്ചത് .
© Minnu Aravind🌼