...

5 views

പ്രതീക്ഷ
ദിനങ്ങൾക്കൊപ്പം ഇന്നിതാ പ്രതീക്ഷകളും കൊഴിയുന്നു .....
കാത്തിരിപ്പിനർത്ഥമേതുമില്ലെന്നത് .....
ഇന്നീ വേള ഞാൻ ഉൾകൊള്ളുന്നു .....
ഏറെ ആഗ്രഹം പൂണ്ടു നിൻ നോക്കിനായി ഞാൻ .....
നിമിഷം ഏറെ കാത്തിരുന്നു .....
മറവിച്ചുഴിയിൽ എന്നെ നീ ആഴ്ത്തുമ്പോൾ .....
ഞാനിതാ ഓർമകളിൽ നിൻ പുതു സ്വപ്നം രചിച്ചിരുന്നു .....
ജീവനില്ല വാക്കുകളായി ഇന്നവ മാറുമ്പോൾ ....
വാക്കുകളെക്കാൾ നിർജീവത....
ഇന്നു ഞാൻ അനുഭവിക്കുന്നു .....
നിൻ പ്രണയം കൊണ്ടു തുടി കൊണ്ടൊരാ മിഴികൾ .....
ഇന്നിതാ നിർജീവയായി നിലകൊള്ളുന്നു .....