...

6 views

അകലങ്ങൾ


അകലങ്ങളിൽ ദൂരമുണ്ട്
പക്ഷേ ദൂരങ്ങൾ സ്നേഹങ്ങൾക്ക്
വിഘ്നമാകുകില്ലൊരിക്കലും ബലമേകുകയല്ലാതെ.

പിണങ്ങുമ്പോൾ ചെറിയൊരകലമുണ്ട്
മധുരതരമായ ഉള്ളിൽ വീണ്ടുമൊന്നു ചേരാൻ കൊതിക്കുന്നൊരകലം

കടൽതിരകളും തീരവും തമ്മിലുമുണ്ടകലം
ഞൊടിയിടയിൽ കണ്ടതുപോൽ അകന്നുമാറുന്നൊരകലം.

സൂര്യനുംഭൂമിയും
തമ്മിലുമകലം
ഒന്ന് ചേരാൻ ഒരു ദിന പ്രയാണം

അകലങ്ങളിൽ ചിലത് സങ്കടങ്ങളാണ്
പ്രിയരോട് യാത്ര പറയാതെ
അകലുന്നത് മണ്ണിനോട് ചേരാൻ എന്ന പോലെ.

പുഞ്ചിരിച്ച മുഖങ്ങളിൽ വെറുപ്പിന്റെ ലാഞ്ചന
മനസ്സുകളുടെ അകലങ്ങൾക്ക്
ആക്കംകൂട്ടുമ്പോൾ

വെറുപ്പ്‌ മറന്നൊന്നായ മനസ്സുകൾ
കാലങ്ങളെ ഹരിച്ച്‌ അകലങ്ങളെ
അകലേയ്ക്ക് പായിക്കുമ്പോൾ

അകലങ്ങൾ അകലങ്ങൾ തന്നെയല്ല പലപ്പോഴും
അകലങ്ങൾക്കുമുണ്ടാകും പല വ്യത്യസ്ത കഥകൾ രചിക്കുവാൻ