...

5 views

മഴ......
മഴ
മണ്ണിൻ്റെ മാറിൽ വീണലിയാൻ
കൊതിച്ചിട്ടും...
പറയുവാനേറെ ബാക്കിയാക്കി
തിരികെ പോയവൾ..
പകുതി പെയ്തു തോർന്നപ്പോഴും
ഇനിയും വരാമെന്നോതി പതിയെ
വാനിൽ
മറഞ്ഞവൾ...
കാറ്റിനോടും കടലിനോടും
മണ്ണിനെ പ്രണയിച്ചവൾ
മനം തുറന്നു...
പറയാതെ അറിയുമെന്നോർത്തിട്ടും
അറിഞ്ഞില്ല മണ്ണെന്നവൾ
കാർമേഘക്കൂട്ടിൽ പരിഭവം
പറഞ്ഞു...
ഇത്രമേൽ ആഴത്തിൽ ചെന്നലച്ചിട്ടും
മാറിൽ ആഴ്ന്നിറങ്ങിയിട്ടും
അറിഞ്ഞില്ല തൻ്റെ ഹൃദയം :
ഇനിയും പറയാതെ വയ്യ
ആകാശ കോട്ടയിൽ നിന്നും
തളർന്ന് വീഴുമ്പോൾ
സ്വന്തമെന്നോർത്ത് ചേർന്നിരിക്കാൻ
മണ്ണിൻ്റെ മാറിലൊരിടം ചോദിക്കണം..
വരണ്ട നിൻ മേനിയെ
കുളിരണിയിക്കുവാൻ
നിൻ്റെ ഹൃദയത്തിൻ്റെ നന്മക്കു
മുളനൽകാൻ..
എൻ്റെ വരവിനായ് കാത്തു നിന്നിലമർന്ന പുൽക്കൊടിക്കായ്
ഒരു കുന്നോളം കുളിരുമായി :