...

2 views

കൃതികളെഴുതുന്നു
കൃതികളെഴുതുന്നു ഞാനീ താളോരത്ത്
മൊഴികളുതിർക്കുന്നു വർണ്ണാദ്രങ്ങളാൽ
നിനവുകളെ കൂട്ടി കനവുകളെ കാട്ടി
ഈണങ്ങളാലെ ചൊരിഞ്ഞു ഗീതമായ്
ഈ രാഗമായി പുണർന്നു
                                        (കൃതി...

വിഷയങ്ങൾ വന്നിടുന്നു
ചുറ്റിലും ഇന്ദ്രീയതിഥിയായ്
വിഷയങ്ങൾ വിവിധങ്ങളാൽ
വിഷമങ്ങൾ സന്തോഷങ്ങൾ
വീക്ഷണത്തിനു നേർസ്ഥാനം നൽകി
വീണ്ടുവിചാരത്തിനും സ്ഥാനം നൽകി
വരിയിലുയരുമുദയഗീതമായ്
വരികൾ നീട്ടി പാടീടാൻ
                                       (കൃതി...

നിമിഷങ്ങൾ വന്നിടുന്നു
രചിക്കാൻ   ആഗ്രഹമായ്
നേർവഴികൾ വിവിധങ്ങളാൽ
ഇരുൾവഴിയിൽ ദീപമായ്
അറിവിനുമായി രചനകൾ നൽകി
അറിവിനുമായി ദിശകൾ നൽകി
നന്മയിലുയരുമുദയഗീതമായ്
വരികൾ നീട്ടി  പാടീടാൻ
                                       (കൃതി...

***

[ രചന: ജെബിൻ ജോസ് ]

       


© Jebin Jose