...

6 views

പ്രണയ വിഷം
വെറുക്കുവാൻ വയ്യ ഇന്നും നിന്നെ .....
സ്നേഹം ദിനംപ്രതി കൂടുന്നു ......
ഹൃദയം നോവിച്ചു കടന്നുപോയിട്ടും നീ
ഇന്നെന്റെ ഹൃദയത്തിൽ ഒരു ഭാഗമായി നിലകൊള്ളുന്നു .....
അകലം നീയായി സമ്മാനിച്ചപ്പോൾ പോലും ....
കണ്ണിൽ ആയിരം കിനാവിനാൽ നിന്നെ കണ്ടു .....
ഹൃദയം നുറുങ്ങുന്ന വേദനയിലും നിൻ ഓർമ്മ ....
അധരങ്ങളിൽ പുഞ്ചിരി വിതറുന്നു ....
സ്പർശനമില്ല .... ദർശനമില്ല ....
ഈ പ്രണയത്തിൽ നാം ഊമയായി നിലകൊണ്ടു ....
എങ്കിലും നീ മറ്റു പ്രണയത്തെ തോല്പ്പിക്കും വിധം....നിൻ സാന്നിധ്യം എന്നിലായി അനുരാഗം നിറച്ചു .......
നിൻ ഓർമ്മയിൽ പോലും കുതിച്ചുചാടും ഹൃദയം സാക്ഷിയായ് ...
രൂപം ഭാവം മറികടന്നുകൊണ്ട് ഞാൻ പ്രണയിക്കുമ്പോൾ .....
എന്നോ നീ കൈവെടിഞ്ഞ പ്രണയമാണെന്റേതെന്നറിയാൻ ഞാൻ ഏറെ വൈകി .....
© Riya