കണ്ണുനീർ
എന്റെ ഹൃദയം അലറുന്നു
എന്റെ ശ്വാസം നിലയ്ക്കുന്നു
എന്റെ കണ്ണുകൾ കണ്ണുനീർ
മഴയായി ആഞ്ഞടിച്ചു പെയ്യുന്നു
എൻ നെഞ്ചകം ഓർമകളിൽ
നീന്തി അലതല്ലി അടിക്കുന്നു.
കണ്ണുനീന്റെ ഉപ്പിന്റെ രസം
എൻ നാവിൽ വന്നൊഴുക്കുന്നു
തൊണ്ടയിൽ വിങ്ങൽ വന്നു
മൂടൽമഞ്ഞുപോലെ തടയുന്നു
എന്റെ നാവിൻതുമ്പത്തെ
ഉമിനീരിന്റെ നീർച്ചാൽ വറ്റിവരണ്ടത് എൻ ഇന്ദ്രിയങ്ങൾ
അറിയാതെ പോവുന്നു.
തലച്ചോർ കത്തികരിഞ്ഞു
സ്വയം അരിശം തീർക്കുന്നു.
ഹൃദയമിടിപ്പ് ഇടിമിന്നലേറ്റ്
തകർന്നപോലെ അമർഷംകൊള്ളുന്നു.
മേനിയാകെ വിയർപ്പിനെ
തടഞ്ഞു കണ്ണീർ ആവാഹിക്കുന്നു.
മനസും ശരീരവും വിതുമ്പി
നൊമ്പരം വന്നു നിറയുന്നു
© അനീ
എന്റെ ശ്വാസം നിലയ്ക്കുന്നു
എന്റെ കണ്ണുകൾ കണ്ണുനീർ
മഴയായി ആഞ്ഞടിച്ചു പെയ്യുന്നു
എൻ നെഞ്ചകം ഓർമകളിൽ
നീന്തി അലതല്ലി അടിക്കുന്നു.
കണ്ണുനീന്റെ ഉപ്പിന്റെ രസം
എൻ നാവിൽ വന്നൊഴുക്കുന്നു
തൊണ്ടയിൽ വിങ്ങൽ വന്നു
മൂടൽമഞ്ഞുപോലെ തടയുന്നു
എന്റെ നാവിൻതുമ്പത്തെ
ഉമിനീരിന്റെ നീർച്ചാൽ വറ്റിവരണ്ടത് എൻ ഇന്ദ്രിയങ്ങൾ
അറിയാതെ പോവുന്നു.
തലച്ചോർ കത്തികരിഞ്ഞു
സ്വയം അരിശം തീർക്കുന്നു.
ഹൃദയമിടിപ്പ് ഇടിമിന്നലേറ്റ്
തകർന്നപോലെ അമർഷംകൊള്ളുന്നു.
മേനിയാകെ വിയർപ്പിനെ
തടഞ്ഞു കണ്ണീർ ആവാഹിക്കുന്നു.
മനസും ശരീരവും വിതുമ്പി
നൊമ്പരം വന്നു നിറയുന്നു
© അനീ