...

2 views

ഇഞ്ചിനീയര്‍
ഇഞ്ചിനീയര്‍

(ദേശീയ എഞ്ചിനീയര്‍ ദിനത്തില്‍ എല്ലാ എഞ്ചിനീയര്‍മാര്‍ക്കുമായി)
സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്ന ശാസ്ത്ര ശില്പിയിവന്‍ ഇഞ്ചിനീയര്‍
ദേവലോകത്തെ സ്വര്‍ഗ്ഗീയമാക്കിയ മയന്‍െറ പ്രതിരൂപം ഇഞ്ചിനീയര്‍
മനുഷ്യത്വമാകണം അവനുടെ മുഖമുദ്ര
ജനകീയമാകണം അവന്‍െറ ചിന്ത
നാടിന്‍ നെടും തൂണായവന്‍ പണിതുയര്‍ത്തുന്ന സ്തൂപങ്ങള്‍ ശാക്തക രൂപങ്ങളാകവേണം
അവനിലുണ്ടാകണം സ്നേഹാനുകമ്പയും
അറിവും വിവേകവും ആത്മധൈര്യവും
കനിവും ക്രാന്തദര്‍ശിത്വവും നിറഞ്ഞ ലോകത്തവന്‍ എന്നും കണ്‍തുറന്നിരിക്കവേണം
തച്ചുടക്കലല്ല നവ രാഷ്ട്ര ശില്പമാണ് അവനുടെ ദൗത്യമെന്നോര്‍മ്മവേണം
പടുത്തുയര്‍ത്തുന്നതാം നവ നവ സൃഷ്ടിയില്‍ ആത്മ ചൈതന്യം നിറച്ചിടേണം
ഒരു നാടുവളര്‍ത്തുന്ന നവയുഗ ശില്പികള്‍
അവരുടെ പേരിലെന്നോര്‍മ്മവേണം
ഓര്‍മ്മ വേണം സദാ പുതുസൃഷ്ടികളുടെ
ഹൃദയത്തുടുപ്പിവനെന്ന കാര്യം
അറിവും കര്‍മ്മവും ഒത്തുചേര്‍ന്നുള്ളതാം
വിശ്വേശ്വര്യയെ സ്മരിച്ചിടേണം

നന്ദകുമാര്‍ ചൂരക്കാട്