...

24 views

ആരോ...
പുലരാതെ മയങ്ങിയ പകലിന്റെ
നിഴലിൽ
പിന്നേയും മൂളുന്നതാരോ..
കനവിന്റെ കാണാമറയത്തെ ചുമരിലായ്
വർണ്ണങ്ങൾ തൂകുന്നതാരോ..
നിറയുന്ന സ്വപ്നത്തിൻ ജാലക വാതിൽ
പിന്നേയും തുറന്നിട്ടതാരോ..
രാവിന്റെയോരത്ത് നിദ്രയെ പുണരാതെ
കവിതകൾ കുറിയ്ക്കുന്നതാരോ...
ആ കവിതയിൽ തുളുമ്പുന്ന രാഗമായ്
പിന്നേയുമലിയുന്നതാരോ....

മുറിവേറ്റു പിടയുന്ന ഹൃത്തിലെയാഴങ്ങൾ
ഒഴുക്കുന്ന ചുടുനിണനീർക്കണമാണോ..
കണ്ണീരിൽ മുങ്ങിയ കദനങ്ങൾ മറയ്ക്കുന്ന
നോവിന്റെ സംഗീതമാണോ..
മനസ്സിന്റെ മണിമേട ചെപ്പിന്റെയുള്ളിൽ
ഉണരാതെയുണരുന്ന നിനവാണോ..
എന്നിലായുതിർന്നു വീഴുന്ന നീയെന്ന
സ്നേഹമന്ദാരമാണോ.....


©Soumya Gopalakrishna