" നിഴൽ "
ഒരു യാത്രയിലായിരുന്നു അവൾ .
ഇരുളിന്റെ നിഗൂഢമായ രഹസ്യങ്ങളെ തേടിയുള്ള ഒരു യാത്ര .
ആ യാത്രയുടെ അവസാനം അവൾക്ക്
ഒന്നും തന്നെ കണ്ടത്താനായില്ല .
പക്ഷെ , ഒരിക്കൽ ഇരുളിന്റെ മറവിൽ നിന്നും ഒരു നിഴൽ അവളെ തേടി വന്നു .
അവളുടെ ഏകാന്തതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ആ നിഴലിനു സാധിച്ചിരുന്നു .
തന്റെ മൗനങ്ങളുടെ ഭാവങ്ങളെ പോലും മനസിലാക്കിയിരുന്ന ആ നിഴൽ അവളിൽ
തെല്ലും ഒരു കൗതകമുണർത്തി .
ഇരുളിൽ നിന്നും ഉതിർന്നു വീഴുന്ന നിലാവിന്റെ ചുംബനങ്ങൾ കൊണ്ട് ആ നിഴൽ അവളെ വിസ്മയിപിച്ചുകൊണ്ടേയിരുന്നു .....
കൂരിരുട്ടിന്റെ ശൂന്യതകൊണ്ട് ആ നിഴൽ അവളെ തന്റെ നെഞ്ചോട് ചേർത്ത സൂക്ഷിച്ചു .
ആ അന്ധകാരത്തിന്റെ ഒരംശം തന്നിൽ നിന്നും ആ നിഴൽ അവൾക്കു പകർന്നു കൊടുത്തു .
തന്റെ ഉളിൽ ജ്വലിച്ചിരുന്ന അഗ്നിനാളത്തെ ആ അംശം ഇല്ലാതാക്കിയേക്കുമെന്നു അവൾ ഭയപ്പെട്ടു .
പക്ഷെ ആ അംശം അവളുടെ ഉളിൽ ജ്വലിച്ചിരുന്ന അഗ്നിയെ കൂടുതൽ പ്രകാശിപ്പിക്കുകയാണ് ഉണ്ടായത് .
ആ യാത്രയുടെ അവസാനം അഗ്നിനാളത്തിന്റെ ഉളിൽ ഇരുളിന്റെ ഒരംശം തുടിച്ചുനിന്നിരുന്നു ...
ആ നിഴലിനെ അവൾ അത്രയധികം സ്നേഹിച്ചിരുന്നു .
© All Rights Reserved