...

6 views

വിധി
തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ
നിന്നെ തിരയാതിരുന്നിട്ടില്ല....
നിന്നെ ഓർത്ത് വിതുമ്പാത്തൊരു രാവും
എന്നിൽ കടന്നുപോയിട്ടില്ല...
കാലചക്രങ്ങൾ പിന്നോട്ട് പോയിരുന്നെങ്കിൽ
എന്നോർക്കുന്നു വിതുമ്പലോടെ...
ചെയ്ത സത്യങ്ങൾ എല്ലാം മായ്ച്ച്
നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഉടച്ച്
നീ യാത്രയായപ്പോൾ നഷ്ടമായത്‌ ഒരു വസന്തകാലം..
നീ ഇല്ലാത്തീലോകമെന്നും എനിക്ക്
കയ്പ്പേറിയത് തന്നെ എന്നാൽ
ജീവിക്കും ഞാൻ നിനക്കുവേണ്ടി.....
മരണമില്ലൊരിക്കലും നിനക്ക്
ജീവിക്കും നീ ഇന്നെന്നിലൂടെ......
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ വീണ്ടും
ജനിക്കട്ടെ നിൻ ജീവിതസഖിയായ്..........

© SL