...

31 views

ഇരുട്ട്
കുമിഞ്ഞുകൂടുന്നു നിശ്ശബ്ദതയ്ക്കുള്ളിൽ ഞാൻ
എന്റേതായ ലോകം കണ്ടെത്തും
അറിഞ്ഞോ അറിയാതെയോ നീ -
യെപ്പോഴോ എനിക്ക് സമ്മാനിക്കുന്നതാണിത്
ഇവിടെനിക്ക് വെളിച്ചമില്ല
എങ്ങും നിറഞ്ഞുനിൽക്കുന്ന അന്ധകാരം !
ഇരുട്ടിന്നഗാധമാം ചുഴിയിൽ ആഴ്ന്നിറങ്ങുകയാണ് ഞാൻ
നിറഭേദങ്ങളും നിഴലാട്ടങ്ങളുമില്ലാത്ത
മറ്റേതോ മാസ്മരികലോകത്തേക്ക്...
ഏകാന്തതയുടെ താഴ്‌വാരങ്ങളിലേക്ക് ഞാൻ
ഊളിയിടുകയാണ്
വേവിന്റെ ഒരായിരം പുകപടലങ്ങൾ
എന്നെ വലയം ചെയ്യുന്നു.
അതിനുള്ളിൽ പിടഞ്ഞുണരുന്ന
ദീനവിലാപങ്ങൾ ആര് കേൾക്കാൻ !
മരണത്തിന്റെ ഇരുണ്ട പുഴ ...